Friday, 24 February 2017




                                    കഴുകന്മാർ 

                  

ഇത് ഞാൻ  എഴുതുന്നത്  സ്ത്രീയെ പുരുഷനിലുപരി മഹിമ  ഉള്ളവളായി ചിത്രീകരിക്കാനോ ,പുരുഷത്വത്തെ താഴ്ത്തി  കെട്ടാനോ അല്ല .പകരം എനിക്ക് ചുറ്റുമുള്ള സമൂഹത്തെ ചിലതു ഓർമിപ്പിക്കാൻ വേണ്ടി മാത്രം .


പെൺകുട്ടി പീഡനത്തിനിരയായി ,സ്ത്രീകൾക്കു  നേരെ ലൈംഗികാതിക്രമങ്ങൾ കൂടുന്നു ...കൂട്ട  ബലാത്സംഗത്തിനിരയായി ,നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ,ഇതൊക്കെ ആണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കുന്നത് .

ഇതിൽ പ്രതികളായവരെ 'കഴുകന്മാർ ' എന്ന് വിളിക്കാനാണെനിക്കിഷ്ടം .കാരണം ഇവരെ പുരുഷന്മാർ എന്ന് വിളിച്ചാൽ ഇവർ കളങ്കപ്പെടുത്തുന്നതു  സ്ത്രീത്വത്തിന്റെ  മഹത്വം മനസിലാക്കുന്ന എന്റെ അച്ഛന്റെയും ,സഹോദരന്റെയും ,കൂട്ടുകാരുടെയും ഗുരുക്കന്മാരുടെയും പേരാണ് .

സ്ത്രീയുടെ മാനത്തെ നശിപ്പിക്കാൻ ശ്രെമിക്കുന്ന  കഴുകന്മാരെ  നിന്നെയോർത്തു സമൂഹം കാർഖിച്ചു തുപ്പുന്നു ,സ്ത്രീത്വം നാണം കൊണ്ട് തല കുനിക്കുന്നു .നീ ഒന്നോർത്തുകൊൾക നിനക്കൊരു സ്ത്രീയെയും ബലമായി മാനഭംഗ പെടുത്താൻ കഴിയില്ല .ശരീരത്തിൽ മാത്രമാണ് പെണ്ണിന്റെ മാനം ഇരിക്കുന്നതെന്നത് നിന്റെ തെറ്റായ അറിവാണ് .ബലാൽക്കാരം ചെയ്യപ്പെട്ട  ഒരു പെണ്ണും അവളുടെ ആത്മാഭിമാനം അടിയറവു വച്ചട്ടില്ല...തന്നെ ബലത്താൽ  കീഴ്പെടുത്തുന്നവന്നെ ചെറുത്തു നിന്നവളാണവൾ .

സ്ത്രീയുടെ ശരീരം അവളുടെ സ്വകാര്യത ആണ് .ഒരു സ്ത്രീ ബലാൽക്കാരം ചെയ്യാ പെടുമ്പോൾ അപമാനിക്കപെടുന്നത് അവളല്ല .പുരുഷ സമൂഹം ഒന്നടങ്കം ആണ് .തെറ്റ് അത് മുളയില്ലേ നുള്ളണം .കായ്ക്കുന്ന  വിഷകായ്കളെ അല്ല അവയ്ക്കു കാരണമായ വാൻ മരത്തിന്റെ വേരുകളെ ആണ് പിഴുതു എറിയേണ്ടത്തതു .

നാല് ചുവരുകൾക്കുള്ളിൽ നാണിച്ചു നഖം കടിച്ചു ,മുഖം കുനിച്ചു കാൽ വിരലാൽ കളം  വരച്ചു  തന്റെ പ്രിയനേ കാത്തിരിക്കുന്ന  ആർഷഭാരത സ്ത്രീ സങ്കല്പത്തിൽ തുടങ്ങുന്നു ആദ്യത്തെ തെറ്റ് . 'സ്വാന്തന്ത്ര്യം അർഹിക്കാത്തവൾ  സ്ത്രീ ' എന്നുത്‌ബോധിപ്പിച്ച മനുസ്മ്രിതി മുതൽ 'പെൺ ബുദ്ധി പിൻ ബുദ്ധി ' എന്ന ചൊല്ലിൽ വരെ പ്രകടമാകുന്നു സ്ത്രീ വിരുദ്ധ പ്രസ്താവനകൾ .

മാതാപിതാക്കളെ  നിങ്ങൾ നിങ്ങളുടെ മകനെ പഠിപ്പിക്കുക 'നീ ഈ ലോകം  കണ്ടത് ഒരു സ്ത്രീയിലൂടെ ആണ് .ഓരോ പെണ്ണിനും അവളുടേതായ പവിത്രതയുണ്ട് .അവളെ ബലം കൊണ്ടല്ല മറിച്ചു  സ്നേഹം കൊണ്ടാണ് കീഴ്‌പെടുത്തേണ്ടതെന്നു.'
  നിങ്ങൾ നിങ്ങളുടെ മകളെ അവളുടെ മാനത്തെ കുറിച്ചും ,സ്വരക്ഷയെ കുറിച്ചും ഉദ്ബോധിപ്പിക്കുക .നിന്റെ മാനം പോലെ തന്നെ വിലപ്പെട്ടതാണ് മറ്റേതു സ്ത്രീയുടെയും മാനം എന്നവളെ  പഠിപ്പിക്കുക.

ബഹുമാനിക്കണം ആണ് പെണ്ണിനേയും പെണ്ണ് ആണിനെയും .തണലാകണം പരസ്പരം.ആണും പെണ്ണും രണ്ടു ശരീര ഘടനയുടെ സൃഷ്ടിക്കപ്പെട്ടത് കർമത്തിനനുസരിച്ചാണ് .സ്ത്രീ പുരുഷന്റെ അടിമയാണെന്നുളത് നമ്മുടെ സംസ്കാരമല്ല ,വളച്ചൊടിക്കപെട്ട  നമ്മുടെ സംസ്കാരത്തിന്റെ ബാക്കിപ്പത്രങ്ങളാണ് .
  

സംഭ്രക്ഷിക്കുക  നിന്റെ അമ്മയെ ,പെങ്ങന്മാരെ,കൂട്ടുകാരികളെ .പവിത്രമായ അവരെ കൊത്തിപ്പറിക്കാൻ വരുന്ന കഴുകന്മാർ അമ്പെയ്യുക .

ELNA .V REJI

    3001

No comments:

Post a Comment