Monday, 8 August 2016

അമ്മതൻ നൊമ്പരം

അമ്മതൻ നൊമ്പരം



പിറന്നു വീണൊരാ  പെണ്കുഞ്ഞ് 
പിഞ്ചുവാപിളർന്നു  ഒന്നു  ചിണുങ്ങി 
അന്നുതൊട്ടെൻ  മനസ്സിനുള്ളിൽ 
തീരാത്തൊരാധി  പകർന്നു തന്നു .

ആദ്യമായി  അന്നവൾ  പിച്ചവെച്ചു 
അത്ഭുതത്തിനുപരി   ഭീതി തന്നു .
അന്നുതൊട്ടറിഞ്ഞു തുടങ്ങി ഞാൻ ,
ഒരമ്മതൻ ആത്മനൊമ്പരത്തെ .

ബാല്യകാലത്തിന്റെ ആമോദത്തിൽ 
ആടിത്തിമർത്തു  വളർന്ന  പൈതൽ 
അമ്മതന്നാത്മ  ഭീതിയെ 
ഊതിത്തെളിച്ചു  പടർന്നു വന്നു .

കൗമാരകാലത്തിൻ  ചാപല്യത്തിൽ 
ഇന്നവൾ  എന്നിൽ  നിന്നകന്നുമാറി.
ചിതലരിക്കില്ലെന്നു   കരുതിയൊരാചിത്രം 
ഇന്നാദ്യമായി  ഞാൻ  മറന്നുപോയി .

ഇന്നവൾ  നോക്കെത്താദൂരത്തേക്ക് ,
മാറിമറഞ്ഞു  അകന്നുതീർന്നു .
ക്രൗരങ്ങൾ  നിറഞ്ഞ  സമൂഹത്തിന്‌ 
കരാളഹസ്തങ്ങളിലമർന്നു , 
മറ്റൊരോർമ്മ  ചിത്രമെഴുതുവാൻ !

-- BY    CS  GANGA      ,3055                                                                          

2 comments: