Thursday, 11 August 2016

മണ്ണ്




മണ്ണ് 

മണ്ണിനൊരു മനസ്സുണ്ട് 
എന്തിനും ഇടം  കൊടുക്കാനുള്ള  മനസ്സ് 
മണ്ണ്  വെറും  മണ്ണല്ല 
ലോകം വേരൂന്നി വളരുന്ന 
ഗർഭപാത്രമാണത് ...
മണ്ണ്  നേരാണ് 
കുഞ്ഞിനെ പാലൂട്ടുന്ന 
നേര് ...
മണ്ണ്  കണ്ണീരാണ് 
പിച്ചിച്ചീന്തി 
കുടൽപ്പണ്ടം  പുറത്തിട്ട 
പെണ്ണിന്റെ  കണ്ണീർ ...
മണ്ണ് പ്രണയമാണ്  
രാത്രികളുടെ മാറുപിളർന്ന 
പ്രണയം ...
മണ്ണ് കലപ്പയാണ് 
എന്നെയും  നിന്നെയും മെനഞ്ഞ 
ദൈവത്തിന്റെ ഉറഞ്ഞുതുടങ്ങിയ 
കലപ്പ ... 


Emmanuel.

1 comment:

  1. മണ്ണ് കലപ്പയാണ്
    എന്നെയും നിന്നെയും മെനഞ്ഞ
    ദൈവത്തിന്റെ ഉറഞ്ഞുതുടങ്ങിയ
    കലപ്പ ...
    Enthaanith Emmanuel...polichoootto

    ReplyDelete