Wednesday, 12 October 2016

                      ഒരു  തുമ്പപൂവിനായ് 

2016 സപ്തംപർ 4 ഇന്നാണ് അത്തം . ചിങ്ങം പിറന്നതിന്റ്റെ  ആർപ്പുവിളി ഒരു അലപോലെ എങ്ങും പാറിപ്പറന്നു നടന്നു . ഇന്ന് അത്തമാണ്  ഓണത്തിന്റെ ഓർമ്മകൾ കാതിൽ ഒരു അലയായി ഉണരുമ്പോൾ ഉറക്കത്തിൽ നിന്ന് എന്തിനോ വേണ്ടി ഞാൻ ഞെട്ടി ഉണർന്നു. 
                            ഓണമായാൽ പണ്ട് മനസ്സിലുണ്ടായിരുന്ന കുളിർമകൾ  ഇന്നെവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഉറക്കത്തിൽ നിന്ന് എന്റെ കണ്ണുകൾ പെട്ടെന്ന് ഞെട്ടിയുണർന്നു എന്തോ പരതുന്നു. അത് കലണ്ടറിൻറെ അക്ഷരങ്ങളിലേക്ക് വിരലോടിക്കാൻ  എന്നെ പ്രേരിപ്പിച്ചു . അവ ചെന്ന് നിന്നത്  സപ്തംപർ 4 അത്തം . ഇന്നാണ് ഓണം ആരംഭിക്കുന്നത്. കുറേ  വർഷങ്ങളായി  വീട്ടിൽ ഓണം ആഘോഷിക്കാറില്ല. അതിനാൽ ഇത്തവണ ഓണം എന്തായാലും ആഘോഷിക്കണം എന്ന്  തോന്നി . 
                       പെട്ടെന്നാണ് തുമ്പപ്പൂവ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. അത്തമായാൽ തുമ്പപൂവിനോളം ആവശ്യം  മലയാളിക്ക് വേറെയില്ല. ഞാനും അതിനായി വീട്ടുപറമ്പിലേക്കു ഓടി. എത്ര നോക്കിയിട്ടും ഒരു തുമ്പപ്പൂവിന്റെ വേരു പോലും കാണാനില്ല.ഞാൻ വീട്ടിൽ നിന്നും പുറത്തേക്കു നടന്നു തുമ്പക്കായി.
                        ഇന്നലെ വരെ തുമ്പയെ കണ്ടാൽ പറിച്ചെറിഞ്ഞു അവിടെ മറ്റെന്തെങ്കിലും ചെടി നടുന്ന  മനുഷ്യർ എല്ലാം ഇന്ന് പൂവിനായി   അലയുന്നത് ഞാൻ കണ്ടു. ഞാൻ നടന്നു കൂടെ സുഹൃത്തുക്കളെയും കൂട്ടി. വീടുകൾ കടന്നു മതിലുകൾ താണ്ടി എങ്ങും തുമ്പയില്ല . അവസാനം ഒരു വീടിനു മുന്നിലായി മൂലയ്ക്കു വെള്ള പല്ലുകാട്ടി ചിരിച്ചു തുമ്പ  ആകെ ശോഷിച്ച മുഖത്തോടെ  ഞങ്ങളെ നോക്കി നിൽക്കുന്നു. ഞാൻ അതിന്റെ അടുത്ത് ചെന്ന് ഒരു സ്വാർത്ഥയെപ്പോലെ അതിനെ പറിച്ചെടുത്തു. അവയുമായി ഞാൻ വീട്ടിലേക്കു നടന്നു.

                                                                                      MANEESHA.K.UTHAMAN
           3066

No comments:

Post a Comment