Sunday, 16 October 2016

                                       പ്രകൃതി 

പൊക്കിൾകൊടി  ചോദിച്ചുവന്നൊരാ 
മാത്രയിൽ ആദ്യമായ് നീ എന്നെ ഒന്ന് പുൽകി .
കണ്ണ് വിടർന്നപ്പോൾ കണ്ടു നിൻ 
കമ്പിളി മേഘം അതിൻ തീക്ഷ്ണ -
മായി നീ നൽകി ഒരു വാൾ മുന -
ഒന്ന് ചിമ്മി എന്റെ കണ്ണുകൾ 
ഭയത്തോടെ ഞാൻ നോക്കവേ, 
അത്ഭുതകാഴ്‌ചപോൽ 
നിൻ ഇടയിലൂടെ പാറി പറന്നു -
നിൻ കറുത്ത ചങ്ങാതിമാർ -
കാഴ്ചകൾ കണ്ടു ഞാൻ ആസ്വദിക്കവേ  
മൃദുവായ് എൻ 
തളിർ മാവില പോലെ തോന്നിയ 
എൻ മേനിയിൽ തലോടി 
വാകമരത്തിൽ മേലേറി പാറി 
പരന്ന പൊൻ ഇളംകാറ്റും .
ഈ പ്രപഞ്ചം ഞാൻ ആദ്യമായ് കണ്ടു നിൽക്കേ ...
പതിയെ പിച്ച വച്ച എൻ കാലുകൾ.
നീ തന്ന കൂർത്ത കല്ല് മുനനോവുകൾ 
അത്ഭുതം എന്നതാണാ  പഞ്ചാര 
മണൽ കൊതിയൂറും തേൻവരിക്ക 
എന്നപോൽ ഞാൻ വാരി വിഴുങ്ങവെ 
രാത്രി തൻ തണുപ്പാർന്ന 
കാലങ്ങളിൽ നീ കാട്ടിതന്നൊരാ 
പവിഴമണികൾ വാരി വിതറിയപോലെ 
നിന്റെ കാഴ്ചകൾ നീളുന്നു ...........




SIVAKAMI  BABU 
3065 

No comments:

Post a Comment