Sunday, 18 September 2016

മധുരമേറിയ ഒരു ഓണക്കാലം

               മധുരമേറിയ ഒരു ഓണക്കാലം 

തിരുവോണദിനം പുലർച്ചെയാണ് ഞങ്ങൾ മൂകാംബികയിലേക്കുള്ള യാത്ര ആരംഭിച്ചത് .മൂകാംബികയിലേക്കുള്ള എൻ്റെ ആദ്യത്തെ യാത്ര അല്ലായിരുന്നെങ്കിലും കുറെ അധികം പുതിയ് അനുഭവങ്ങൾ എനിക്ക് ലഭിച്ചു .ഇതിനു മുൻമ്പ് ഒരിക്കൽ പോയത് ആറ് വർഷങ്ങൾക് മുൻപായിരുന്നു .അന്ന്  പോയതിനേക്കാൾ മധുരമേറിയ അനുഭവങ്ങൾ എനിക്ക് ലഭിച്ചത് ഈ യാത്രയിലാണ് .
തിരുവോണദിനത്തിൽ ഞങ്ങൾ യാത്ര പുറപ്പെട്ടത്  കണ്ണൂരിലേക്കാണ്.അവിടെ എൻ്റെ ഒരു സുഹൃത്തിൻറെ വീട്ടിൽ ചെന്ന ശേഷമാണ്  മൂകാംബികയിലേക് യാത്ര തുടർന്നത് .ഞാനാദ്യമായാണ് കണ്ണൂർ സന്ദർശിക്കുന്നത്.എറണാകുളത്തെ  തിരക്കേറിയതും ,കെട്ടിടസമുച്ചയങ്ങൾക്കിടയിലുമുള്ള ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് എനിക്ക് കണ്ണൂരിൽ നിന്ന് ലഭിച്ചത് .പ്രകൃതിയുടെ പച്ചപ്പും അതിന്റെ ഭംഗിയും അതുപോലെ നിലനിർത്താൻ അവിടുത്തെ ജനങ്ങൾ തയ്യാറാകുന്നുണ്ട് എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് .എന്നാൽ നമ്മുടെ നാടാകട്ടെ വികസനത്തിനുവേണ്ടി മാത്രം മുന്നിട്ടിറങ്ങുന്നു .

 സദ്യ ഇല്ലാത്ത ഒരോണം മലയാളികൾക് ചിന്തിക്കാൻ പോലും ബുദ്ധിമുട്ടാണ് .അങ്ങനെ എനിക്കുള്ള ഓണസദ്യ കണ്ണൂരിൽ നിന്ന് ലഭിച്ചു .അന്ന് വൈകുന്നേരം ഞങ്ങൾ കണ്ണൂരിൽ നിന്ന് യാത്ര തുടർന്നു .യാത്രാമദ്ധ്യേ ഞങ്ങൾ രണ്ട് ക്ഷേത്രങ്ങൾ സന്ദർശിച്ചു .ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഓരോ അമ്പലം സന്ദർശിക്കുമ്പോഴും എനിക്കുണ്ടാകുന്നത് കൗതുകവും ,പുതുമയും ഏറുന്ന അനുഭവമാണ് .ഒരുപക്ഷെ ഞാൻ ഇതൊന്നും മുൻപ് കണ്ടിട്ടില്ലാത്തതു കൊണ്ടായിരിക്കാം .അടുത്ത ദിവസം പുലർച്ചെ മൂകാംബികയിൽ എത്തി .ഇതിനുമുൻമ്പ് ഒരിക്കൽ പോയിട്ടുള്ളതിനാൽ അവിടെ എനിക്ക് അത്ര പുതുമ തോന്നിയില്ല.അന്നുച്ചയ്‌ക് അമ്പലത്തിലെ പ്രസാദ ഊട്ടായിരുന്നു കഴിച്ചത് .അത് മാത്രം എനിക്ക് അത്ര പിടിച്ചില്ല .മറ്റൊന്നുമല്ല കാരണം ,നമ്മുടെ നാട്ടിലെ ഭക്ഷണത്തിൽ നിന്നും വ്യത്യസ്തമാണ് കർണാടകയിലെ ഭക്ഷണം .അവിടെ എല്ലാത്തിനും ഒരു ജീരകമയമാണ് .അങ്ങനെ ചതയം നാൾ രാവിലെ ഞങ്ങൾ കൊടജാദ്രിയിലേക് പുറപ്പെട്ടു .കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ് എനിക്ക് അവിടെ നിന്നും ലഭിച്ചത്.കോടമഞ്ഞ് എന്താണെന്ന് ഞാൻ ശരിക്കും മനസിലാക്കിയത് അന്നാണ് .അന്നു വൈകിട്ട്‌  തന്നെ മുരുഡേശ്വറിലേക് തിരിച്ചു .അവിടെ നിന്നും ഞങ്ങളുടെ മടക്കയാത്ര ആരംഭിച്ചു.

കണ്ണൂരിൽ തന്നെ ഞങ്ങൾ വീണ്ടും തിരിച്ചെത്തി .അവിടെ നിന്നും ഉച്ചയായപ്പോൾ ഞങ്ങൾ എറണാകുളത്തേക്കുള്ള തീവണ്ടി കയറി.എത്രയൊക്കെ പറഞ്ഞാലും സ്വന്തം നാട്ടിൽ നിന്നും വിട്ടു നില്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് മറ്റെല്ലാവരെയും പോലെ എനിക്കും അനുഭവപെട്ടു .പക്ഷെ ഈ ഓണക്കാലം എനിക്ക് സമ്മാനിച്ചതു എന്നും ഓർത്തിരിക്കാൻ കഴിയുന്ന കുറെ ഏറെ നല്ല ഓർമകളാണ് .


                                                     _ ദിവ്യ മരിയ വര്ഗീസ്  (3040)

No comments:

Post a Comment