ഫ്രാൻസിസും ചെറു ചെടിയും
ഫസ്ട് സെമക്സ്റ്റർ കഴിഞ്ഞു ള്ള അവധി ദിനത്തിൽ ഒരു സിനിമ കാണാൻ ഇടയായി.എൻറെ ചേട്ടൻ നിർബന്ധിച്ചതുകൊണ്ടാണ് ഞാൻ അത് കണ്ടത് എൻറെ ജീവിതത്തെ എങ്ങനെയൊക്കെയൊ സ്വാധീനിച്ച ആ സിനിമ അസ്സീസിയിലെ രണ്ടു ജീവിതങ്ങളെക്കുറിച്ചായിരുന്നു...
ഒരാൾ അസ്സീസിയുടെ ഹൃദയവും , മറ്റെയാൾ പ്രകാശവും.
ഫ്രാൻസിസും ക്ലാരയും .
വേർതിരിക്കാനാവാത്ത വിധം ഒന്നായിരുന്നു ഈ പേരുകൾ ...
സിനിമ കണ്ടു കഴിഞ്ഞപ്പോൾ അവരെ കൂടുതൽ അറിയുവാനുള്ള ആഗ്രഹമായി .സത്യത്തിൽ ക്ലാരയും ഫ്രാൻസിസും തമ്മിലുള്ള ബന്ധമെന്താണ് എന്നതായിരുന്നു എൻറെ പ്രധാന സംശയം . പിന്നീട് അതായി അന്വേഷണം . എന്നാൽ എൻറെ മനസിനെ തൃപ്തിപ്പെടുത്തുന്ന ഒരു ഉത്തരവും കിട്ടിയില്ല...പക്ഷെ ക്ലാരയും ഫ്രാൻസിസും എൻറെ ഉള്ളിൽ വളർന്നുകൊണ്ടേയിരുന്നു ...
കുറേ നാളുകൾക്കു ശേഷം എൻറെ പിറന്നാൾ ദിനത്തിൽ എനിക്ക് ഒരു പുസ്തകം ലഭിച്ചു -അസ്സീസിയിലെ വിശുദ്ധ ക്ലാര .
വായന ഒട്ടും താല്പര്യമില്ലാത്ത എനിക്ക് ഈ പുസ്തകത്തോട് യാതൊരു ഇഷ്ടക്കേടും തോന്നിയില്ല. ഓരോ അധ്യായവും കഴിയുംതോറും വിശുദ്ധർ കണ്ടെത്തിയ ക്രിസ്തുവിനോടുള്ള പ്രണയവും ക്ലാരയെ കൂടുതൽ അറിയാനുള്ള ആഗ്രഹവും , വായനയുടെ വേഗത കൂട്ടി .
സുവിശേഷത്തിലെ ദാരിദ്ര്യത്തിൻറെ ക്രിസ്തു വിളിച്ചപ്പോൾ തനിക്കുള്ളതെല്ലാം ഉപേക്ഷിച്ചു ഇറങ്ങിതിരിച്ചതാണ് ഫ്രാൻസിസ് എന്ന പ്രഭുകുമാരൻ . ക്ലാരയും അങ്ങനെ തന്നെ.ഫ്രാൻസിസിലൂടെ അനുഭവിച്ച ക്രിസ്തുവിന് പിന്നാലെ അവളും ഇറങ്ങി
.
പുസ്തകം വായിച്ചു കഴിയാറായെങ്കിലും എൻറെ സംശയത്തിനു ഉത്തരം ആയില്ല.എന്നാൽ വളരെ ദൂരത്തായിരുന്നപ്പോൾ പോലും, അവർ രണ്ടു പേരും ക്രിസ്തുവിൽ ഒന്നായിരുന്നുവെന്നു എനിക്ക് മനസ്സിലായി.ഈ ഒരു രഹസ്യം മറ്റൊരു പുഷ്ടകത്തിലേക്കു എന്നെ എത്തിച്ചു.
നിക്കോസ് കസൻദ് സാക്കിസ് എഴുതിയ ദൈവത്തിൻറെ നിസ്വൻ അസ്സീസിയിലെ ഫ്രാൻസിസ് പുണ്യവാളൻ .
വായന തുടങ്ങി...
ഫ്രാൻസിസിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ബ്രദർ ലിയോ താൻ മനസിലാക്കിയ ഫ്രാൻസിസിനെക്കുറിച്ചു പറയുകയാണ് അതിൽ.
എനിക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല.എന്റെ സംശയത്തിന് ഉത്തരം ലഭിച്ചു.ക്രിസ്തുവിലേക്കു എത്തുന്നതിനുമുമ്പ് ഫ്രാൻസിസ് ക്ലാരയെ സ്നേഹിച്ചിരുന്നു, ക്രിസ്തുവിനോട് ഒന്നായി കഴിഞ്ഞപ്പോൾ അവനിലൂടെ ക്ലാരയും ക്രിസ്തുവിലേക്കു എത്തി.രണ്ടു പേരും ക്രിസ്തുവിനെ പ്രണയിച്ചു.
ഒരു വലിയ മാളികമുകളിൽ വെച്ചാണ് ഫ്രാൻസിസ് സുന്ദരിയായ ക്ലാരയെ ആദ്യം കണ്ടുമുട്ടുന്നത് . അസീസിയുടെ നിരത്തിലൂടെ ആടിപ്പാടി നടക്കുന്ന ആ ചെറുപ്പക്കാരനെ അവൾ അത്ഭുതത്തോടെ വീക്ഷിച്ചു. എന്നാൽ ക്രിസ്തുവിനെ കണ്ടെത്തിയ ഫ്രാൻസിസ് സുരക്ഷിതത്വത്തിൻറെ പടികളിറങ്ങുമ്പോൾ സൗഹൃദത്തിന്റെ കൈകൾ നീട്ടുന്ന ക്ലാരയെ തൻറെ ജീവിതത്തിലേക്ക്, വിശുദ്ധിയിലേക്കുള്ള യാത്രയിൽ ഒരു സഹയാത്രികയായിട്ടാണ്
സ്വീകരിച്ചത്.
നമുക്കു ഗ്രഹിക്കുവാൻ കഴിയാത്ത ചിന്തകളും വിചാരങ്ങളുമായിരുന്നു ക്ലാരക്കും അവളുടെ ഗുരുവിനും ഉണ്ടായിരുന്നത്.എല്ലാം എത്തിച്ചേർന്നത് ഒന്നിലേക്കായിരുന്നു, ക്രിസ്തുവിലക്ക്...
ഫ്രാൻസിസ് പോയ അതേ വഴിയിലൂടെയാണ് ക്ലാരയും ക്രിസ്തുവിന്റെ അടുത്തേക് പോയത്. ചിലപ്പോഴൊക്കെ ക്ലാരയാകുവാൻ എനിക്കും തോന്നാറുണ്ട്.
ക്രിസ്തുവിനോട് കൂടുതൽ അടുക്കുവാൻ
എനിക്കുള്ള ഫ്രാൻസിസിനെ അവൻ തന്നെ തരും....
MARIA CHERIAN
3062



No comments:
Post a Comment