വീണ്ടും ഒരു ജീവിതം
ജീവിതത്തിൻ വഴികളിലൂടെ നാം
നടന്നു നീങ്ങിടുമ്പോൾ .....
അനുഭവങ്ങൾ തൻ പാഠങ്ങളാം
പുസ്തകത്തിൻ താളുകൾ നമ്മേ നയിച്ചിടുന്നു
ഒരു നല്ല ജീവിതത്തിനായി .
ജനനം മുതൽ നാം പല പല പാഠങ്ങൾ പഠിച്ചിടുമ്പോൾ ആദ്യ
പാഠമാം കുടുംബത്തിൽ നിന്ന്
നാം ബന്ധങ്ങൾ തൻ അർത്ഥം മനസിലാക്കിടുന്നു
പക്ഷെ ബന്ധങ്ങൾ ചിലപ്പോൾ ബന്ധനകളായി
മാറീടുന്ന നിമിഷങ്ങൾ ,മനസിന് നോവുകൾ നൽകിടുന്നു .
രണ്ടാം പാഠമാം വിദ്യാലയത്തിൽ നിന്ന് നാം
സൗഹൃതത്തിൻ വില മനസിലാക്കിടുന്നു
വിദ്യതൻ മടിത്തട്ടിലുടെ നടന്നിടുമ്പോൾ
നമ്മോടൊത്തു ദുഃഖങ്ങളും സന്തോഷങ്ങളും പങ്കിടാൻ
സുഹൃത്തിൻ കരങ്ങൾ നമ്മെ ശക്തരാക്കുന്നു
പക്ഷെ സൗഹൃദത്തിൽ ഉണ്ടാകുന്ന ചില ചില
വിടവുകൾ പോലും നമ്മെ തകർത്തിടുന്നു .
മൂന്നാം പാഠമാം യുവത്വത്തിൽ നിന്ന് നാം
ഒരു നല്ല ജീവിതപങ്കാളിക്കായി കാത്തിരിക്കുമ്പോൾ
കാത്തിരിപ്പിൻ നോവും പ്രാത്ഥനയും
നമ്മെ ശക്തരാക്കുന്നു .............കാത്തിരുപ്പിൻ വേദന
നൽകിക്കൊണ്ടു തന്നെ
പക്ഷെ കാത്തിരിപ്പുകൾ ചിലപ്പോൾ നമ്മെ
ദുർബലരും ആക്കിടുന്നു ............
നാലാം പാഠമാം കുടുംബ ജീവിതം നയിച്ചിടുമ്പോൾ
തിരക്കുകളിൽപ്പെട്ടു നാം വലഞ്ഞിടുമ്പോൾ
ജീവിതത്തിൻ കയ്പ്പും മധുരവും അറിഞ്ഞിടുന്ന
നിമിഷങ്ങൾ .....നമ്മെ ജീവിതം എന്തെന്ന് പഠിപ്പിക്കുന്നു
അഞ്ചാം പാഠമാ വാർദ്ധക്യത്തിൽ നാം
തിരിച്ചുപോകുന്നു .....തിരിച്ചുപോകുന്നു
നമ്മുടെ പഴയ ജീവിതത്തിലേക്കു നമ്മുടെ
ഓർമകളിലൂടെ .....ഓർമകളിലൂടെ .....
വീണ്ടും ഒരു ജീവിതം ....വീണ്ടും ഒരു ജീവിതം ....വീണ്ടും
BY NIMMY K JOSEPH (3030)

No comments:
Post a Comment