ഈ മൗനം എൻ മൗനമാകില്ല.
ഏതോ ഒരു നാളിൽ
ആരും കാണാതെ അവൻ വന്നു
ആരോടും പറയാതെ എൻ പാതി ജീവനെ
അവൻ എന്നിൽ നിന്നും പറിച്ചെടുത്തു
സ്‌നേഹപ്രകടനങ്ങൾ അവനിഷ്ട്ടമായിരുന്നു
പൂക്കളാൽ നിറയപെടുന്നത് അവനിഷ്ടമായിരുന്നു
ചുടു ചുംബനങ്ങൾ അവനിഷ്ടമായിരുന്നു
കലർപ്പില്ലാത്ത ചിരി അവനിഷ്ടമായിരുന്നു
ഇഷ്ട്ടങ്ങൾക്കപ്പുറം അവനു ലഭിച്ചത്
വറ്റി വരളാത്ത കണ്ണീർക്കണങ്ങൾ
സ്നേഹത്തിൻ ആഴം കണ്ടവൻ,
ആ വൈകിയ വേളയിൽ
അവനിലൂടെ ഞാൻ പലതും അറിഞ്ഞു,
അവനിലൂടെ ഞാൻ പലതും ഗ്രഹിച്ചു,
അവനിലൂടെ ഞാൻ വളരാൻ തുടങ്ങി,
അവൻ തൻ മടിത്തട്ടിൽ പുതിയൊരു ഞാൻ ഉണ്ടായി.
വളർത്താൻ അവനു കഴിയും,
തളർത്താൻ അവനു കഴിയും,
കഴിയാത്തതായി ഒന്നുമില്ലെന്ന ചിന്ത
അവനാൽ മെനയപ്പെടും
നന്മകളുടെ വ്യാപ്തി അവനിലൂടെ ഞാൻ അറിഞ്ഞു
സ്നേഹത്തിന്റെ തീക്ഷ്ണത അവൻ കാട്ടിത്തന്നു
വീണുടഞ്ഞ വിഗ്രഹത്തെ വീണ്ടും അവൻ
മനസ്സിൽ പുതുമയോടെ വാർത്തെടുത്തു.
ഈറൻ അണിഞ്ഞ മിഴികളാൽ ഞാൻ ചൊല്ലി-
വരല്ലേ നീ ഒരിക്കലും
പ്രതീക്ഷിക്കുന്നു ഞാൻ എപ്പോഴും
മൗനമായ നിന്നെ..........
ഈ മൗനം എൻ മൗനമാകില്ല
ഒരു ചെറുപുഷ്പം പോൽ വിരിയും ഞാനിനിയും..........
BY
ANUSHA MARIA GEORGE
3048


No comments:
Post a Comment