നാടിനെ നടുക്കിയ ഫയർഫോഴ്സ്
ഇത് എൻ്റെ ഒരു സൃഷ്ടി ഒന്നും അല്ല, ഒരു അനുഭവം ആണ് .
ഞങ്ങൾക്ക് ഒരു പൂച്ചക്കുട്ടി ഉണ്ട് . അവൾ വലിയ വലിയ വികൃതി ആണ്.എല്ലാടത്തും കേറും മരത്തിലും വീടിനു മുകളിലും ഒക്കെ കേറും.ചുരുക്കി പറഞ്ഞാൽ ഒരു കോലേക്കെറി ആണ്.
ഒരു ദിവസം അവളെ കാണാതെ ആയി.അന്ന് പകൽ മുഴുവനും ഞങ്ങൾ അന്വേഷിച്ചു നടന്നു .പക്ഷെ കണ്ടില്ല .ആ രാത്രി ഞങ്ങൾ പൂച്ചയുടെ കരച്ചിൽ കേട്ട് അന്വേഷിച്ചു ചെന്നപ്പോൾ അവൾ അവിടെ അടുത്തുള്ള ഒരു കിണറ്റിൽ വീണു കിടക്കുകയായിരുന്നു.
ഞങ്ങൾ പല വഴികളും നോക്കിയിട്ടും അവളെ കിണറ്റിൽ നിന്നും എടുക്കാൻ പറ്റിയില്ല. കോട്ടയും,കൂടും മീനും ഒകെ ഇട്ടു കൊടുത്തിട്ടും അവൾ അതിൽ കേറിയില്ല.രാത്രി മുഴുവനും അവൾ അവിടെ കിടന്നു കരഞ്ഞു .
ആ കിണറ്റിൽ ആളുകൾക്ക് ആർക്കും ഇറങ്ങാൻ പറ്റില്ല. അത് ഇടിഞ്ഞു കിടക്കുന്ന കിണറാണ്.
അച്ഛൻ കുറെ നോക്കിയിട്ടും അവളെ എടുക്കാൻ പറ്റിയില്ല.അച്ഛൻ ഉടനെ ഫയർ ഫോഴ്സിനെ വിളിച്ചു. അച്ഛൻ അവരോടു പൂച്ച എന്ന് പറഞ്ഞത് അവർ പോത്തു എന്ന് കേട്ടു.ഒരു പൂച്ചയെ എടുക്കാൻ ഫയർ ഫോഴ്സിനെ വിളിക്കുമെന്ന് അവരും കരുതി ഇല്ല .പെട്ടന്ന് തന്നെ ഫയർ ഫോസിലെ കുറച്ചു ഓഫീസർമാരുമായി വണ്ടി വന്നു.പോത്തിനെ കിണറ്റിൽ നിന്നും എടുക്കാനുള്ള എല്ലാ സചീകരണങ്ങളോടും കൂടി ആണ് അവർ വന്നത്.അവര് പോത്തു എവിടെ എന്ന് ചോതിച്ചപ്പോളാണ് അച്ഛൻ പറഞ്ഞത് പോത്തല്ല പൂച്ചയാണ് എന്ന്.
"പൂച്ചയോ......പൂച്ചയാണെങ്കിൽ ഞങ്ങൾ എടുക്കില്ല" ,തിരിച്ചു പോകുകയാണെന്ന് അവർ പറഞ്ഞു.അവസാനം അച്ഛൻ അവരോടു കേണു പറഞ്ഞു നോക്കി. നിങ്ങൾക്കു വട്ടുണ്ടോ എന്ന് വരെ അവർ ചോദിച്ചു.അവര് ഇറങ്ങില്ല എന്ന് പറഞ്ഞു എന്നാലും സാരമില്ല സൗകര്യം ഒരുക്കി തന്നാൽ ഞാൻ ഇറങ്ങിക്കോളാം എന്ന് പറഞ്ഞു ,അവസാനം അവർ നെറ്റ് ഇട്ടുകൊടുത്തു.അങ്ങനെ അച്ഛായി തന്നെ ഇറങ്ങി അവളെ എടുത്തു.ഫയർഫോഴ്സ് വരുന്നത് കണ്ടു അവിടത്തെ നാട്ടുകാര് .അങ്ങനെ അവൾ ഇപ്പോൾ ഞങ്ങളുടെ നാട്ടിൽ പ്രശസ്തയായി.
അങ്ങനെ അവൾക്കു ഒരു പുതിയ പേരും കിട്ടി "ഫയർഫോഴ്സ് ".അവൾ എവിടുന്നെങ്കിലും വരുന്നത് കാണുമ്പോൾ തന്നെ എല്ലാരും പറയും ദേ ഫയർഫോഴ്സ് വരുന്നു എന്ന്.ഫയർഫോഴ്സ്കാർക്കും ഇതാദ്യമായിരിക്കും ഇങ്ങനെ ഒരനുഭവം.ഒരു പൂചയെ രക്ഷിക്കാൻ ഫയർഫോഴ്സിനെ വിളിച്ച ആദ്യത്തെ
ആളായിരിക്കും എൻ്റെ അച്ഛൻ.
SARANYAMOL K M
CLASS NO.3010

No comments:
Post a Comment