Friday, 16 September 2016

മനുഷ്യൻ

 

മനുഷ്യൻ 


മനുഷ്യൻ

 

  എത്ര  നിസ്സാരനാണവൻ! 

 

അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് 

 

ശവക്കുഴിയിലേക്കുള്ള ചെറിയ ദൂരം മാത്രം 

 

അവൻറെ  ജീവിതം.

 

ജനിക്കുമ്പോൾ ശൂന്യൻ 

 

മരിക്കുമ്പോഴോ?

 

ശൂന്യൻ.

 

എന്നിട്ടും അഹങ്കരിക്കുന്നു അവൻ 

 

സ്വാർത്ഥമായി എല്ലാം നേടാൻ ശ്രമിക്കുന്നു അവൻ

 

ശക്തികൊണ്ട് മറ്റുള്ളവരെ കീഴ്പ്പെടുത്തുന്നു അവൻ 

 

എന്നാൽ, മണ്ണിലേക്ക് മടങ്ങുമ്പോൾ അവൻ...

 

ശൂന്യൻ.

 





ROSE POOJA NELSON

(3060)

No comments:

Post a Comment