ചില ചോദ്യങ്ങൾ
എന്തിനാണ് കല്യാണം കഴിഞ്ഞാൽ സ്ത്രീകൾ തന്റെ പേരിനൊപ്പം ഭർത്താവിന്റെ പേരുചേർക്കുന്നത് , ആണുങ്ങൾ അങ്ങനെ പേര് മാറ്റാറില്ലല്ലോ ???
എല്ലാവരും എപ്പോഴും അവരുടെ പേരിന്റെ കൂടെ അച്ഛന്റെ പേരുചേർക്കാറുണ്ട് ,അമ്മയുടെ പേര് കൂടെ ചേർത്താൽ എന്താണ് കുഴപ്പം ???
എല്ലാ കല്യാണങ്ങളും ശ്രദ്ധിച്ചിട്ടുണ്ടോ .. എപ്പോഴും ചെക്കന്മാർ പെണ്ണിനേക്കാൾ പ്രായം കൂടിയവരായിരിക്കും ,തിരിച്ചായാൽ ആകാശം ഇടിഞ്ഞു വീഴത്തൊന്നുമില്ലല്ലോ ???
എന്തുകൊണ്ട് അടുക്കളയിൽ എപ്പോഴും 'അമ്മ , അച്ഛൻ അടുക്കളയിൽ കയറിയാൽ അരിവേവത്തില്ലെ ???
എന്നും ചോദ്യചിഹ്നങ്ങൾ ചുവപ്പാണ് ,ചോരപ്പാടുനിറഞ്ഞതാണ് ...??????? അല്ലേ ???
GOKUL B
3053
No comments:
Post a Comment