Thursday, 2 March 2017

                              ഈയ്യാംപാറ്റ 


ഒരു മഴയ്ക്ക് മുമ്പേ ഉറച്ച മണ്ണിൽ നിന്നും പറന്നു പൊങ്ങി. ഇരുട്ടിൽ ജീവൻ വച്ച മെഴുകുതിരി വെട്ടത്തിന്റെയോരത്തു പോവാതെ വീടിനുള്ളിലെ സന്ധ്യവിളക്കിനു  ചുറ്റും വട്ടമിട്ടു പറന്നു .ഒടുവിൽ പൊയ്മുഖം കാട്ടിയ റോഡരികില്ലെ നിയോൺ ബൾബിന്റെ വീർത്ത വയറിനുള്ളിൽ അനേകായിരങ്ങളെ പോലെ ഞാനും കിടന്നു .മൃദുലമായ ശരീരം വെന്തു ,പൊള്ളി, കാലുകൾ മടങ്ങി ,ചിറകുകൾ കരിഞ്ഞു...മഴയ്ക്ക് മുന്നെയല്ല ,ചുട്ടു പൊള്ളുന്ന വെയിലിൽ പറന്നു പൊങ്ങണമായിരുന്നു.അതാണ് ങ്ങാൻ ചെയ്ത തെറ്റ്.


sreeja c.s.

3017




No comments:

Post a Comment