Tuesday, 7 March 2017

വായിക്കണേ......

               "ഒരു  A+ വിലാപം "

        കാലം അറിയാതെ  പോയ    കലാകാരന്മാർക്ക്   മുൻപിൽ  സമർപ്പിക്കുന്നു. 

      
        യാത്ര തുടങ്ങി ഞാൻ - ദീർഘയാത്ര 
        മനസ്സിലുയർന്നൊരു ചോദ്യ-
        ത്തിനുത്തരം തേടി തുടങ്ങി-
        യൊരു  നീണ്ടയാത്ര. 

      വെച്ചുനീട്ടിയെൻ ബിരുദയോഗ്യപത്രം.
      മുന്നിലിരുന്നവർ ശൂന്യത കണ്ടുഞെട്ടി. 
     അവരുടെ കൺകളിൽ കലിതുള്ളി 
     നിൽക്കെയാണ് - മറുപടിയുത്തരം. 

    അവരറിഞ്ഞില്ല. ആരുമറിഞ്ഞില്ലയെന്നെ.
    ആരുമറിഞ്ഞില്ല. ഞാനുമറിഞ്ഞില്ലയെൻ 
    യോഗ്യതപത്രത്തിലെൻ മരണത്തെ. 

    കേണപേക്ഷിച്ചതാണു ഞാനെ-
     നിക്കുവേണ്ടി.
     വിസ്സമ്മതം ചൊല്ലി; 
    അതും എനിക്കുവേണ്ടി ;
 
     ഒതുക്കി പിടിച്ചു ഞാനെൻ കഴിവിനെ
     ആർക്കുവേണ്ടി  ?
     ഇരുട്ടിൽ വസിച്ചു നാളുകളേറെ;

      A+ നായി  നടന്നൊരു യുദ്ധ-
       ക്കളത്തിൽ ത്തിൽ 
      തോറ്റുപ്പോയൊരെൻ  കലാകരാ...
      ഞാനറിയുന്നു നിൻ  ഉള്ളിലെ 
      വിങ്ങിപ്പൊട്ടുന്നൊരു  കൂട്ടുകാരാ...... 

      അമരനാണെനുള്ളിലെ കലാകാരൻ. 
        ജീവതമാണെൻ നടനവേദി. 
      നൂറു വേഷങ്ങളണിഞ്ഞു ഞാൻ 
        അതാർക്കുവേണ്ടി ?
   

   "ഞാനെന്ന ചോദ്യത്തിനുത്തരം തേടി 
    അലഞ്ഞൊരെൻ നിശബ്ദയാത്ര"
     നിലയ്ക്കുന്നില്ല അതൊരിക്കലും ;
   

                    --  ആദർശ്. ജി. പി. സരസ്സ് 
                          3016


     

No comments:

Post a Comment