പുലിമുരുകൻ
- inspiration in my life.
ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ എത്തിയ ഒരു ദിവസം. Assignments, Notebooks കുറേ എഴുതാനുണ്ട്. മടിയും അലസതയും കാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞു ഇരിക്കുകയായിരുന്നു. മനസ്സിൽ ``എന്നെക്കൊണ്ട് ഇതൊന്നും ചെയ്യാൻ കഴിയില്ല ´´എന്ന് ആരോ പറഞ്ഞുകൊണ്ടിരിക്കുന്നു.
അപ്രതീക്ഷിതമായി ഞാൻ ടിവിലെ പ്രധാനവാർത്ത കണ്ട് ഞെട്ടി.
"പുലിമുരുകൻ ചരിത്രനേട്ടം - 100 കോടി ബോക്സ്‌ഓഫീസ് കളക്ഷൻ"....
പുതുമുഖതാരങ്ങളും പ്രമുഖതാരങ്ങളും ഇഞ്ചോടിഞ്ജ് പോരാട്ടം നടക്കുന്ന മലയാള സിനിമലോകം. എന്നാൽ ഈ ചരിത്രനേട്ടം കുറിക്കാൻ സാധിച്ചത് ഒരേഒരു നടന് മാത്രം നമ്മുടെ പ്രിയപ്പെട്ട "മോഹൻലാൽ ".
പ്രായം ഒന്നിനും ഒരു തടസ്സം ആകാൻ പാടില്ല എന്ന പാഠം അന്ന് ഞാൻ പഠിച്ചു. കാരണം ഈ മഹാനടൻ "56-ആം " വയസ്സിൽ ആണ് സ്വന്തം പ്രായത്തെ പോലും വകവെക്കാതെ അപകടങ്ങൾ നിറഞ്ഞ രംഗങ്ങളും, അത്ഭുത പെടുത്തുന്ന സംഘട്ടനാരംഗങ്ങൾ തകർത്തു അഭിനയിച്ചത്. കേരളത്തിൽ ഒരു ആവേശക്കാറ്റായി മാറി ലാലേട്ടൻ.
19 വയസ്സായ ഞാൻ ഇദ്ദേഹത്തിൽ നിന്നും കുറേ പാഠങ്ങൾ പഠിച്ചു. മടി പിടിച്ചു ഇരുന്നാൽ എന്നെ കൊണ്ട് ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല എന്ന് മനസിലായി. ഞാൻ പയ്യെ എന്റെ പഠനം തുടങ്ങി.
എനിക്ക് ഈ തിരിച്ചറിവ് നേടി തന്നത് ഈ മഹാനടൻ ആണ്.
ഒരായിരം നന്ദിയുടെ പുഷ്പങ്ങൾ അർപ്പിക്കുന്നു മഹാപ്രതിഭയുടെ മുന്നിൽ.
- ആനന്ദ് ബാലകൃഷ്ണൻ
3063


No comments:
Post a Comment