Sunday, 5 March 2017

മകൾക്കായി

                      `മകൾക്കായി ´´´

      എന്റെ  പ്രിയപ്പെട്ട  സഹോദരിമാർക്കായ്, 
      ഒരു  കവിതാസമർപ്പണം..............

  
       കാർമേഘക്കൂട്ടത്തിനിരമ്പം  പരന്നു. 
        സർവ്വവേദനകളമറന്ന്  അവളെ പിറന്നു. 
       ശോഭനവദനങ്ങൾ  അവളെ  പുണർന്നു.
       
അവൾ -എന്ന  നഗനസത്യം തിരിച്ചറിഞ്ഞു. 

     `ഈശ്വരാ.....നന്ദി´ --കത്തിയമർന്നു. 
      മനസ്സിനാഴക്കടലിൽ  തിരകലർത്തടിച്ചു;


      അവളുടെ  ചെറുപുഞ്ചിരി  
      ഉൾക്കടലിനെ   ശാന്തമാക്കി;
      അവളുടെ  ചെറുകളിചിരി ഉത്തര-
      നാദമായുയർന്നു;

നെഞ്ചിലമർന്നൊഴുകിയെൻ -- ആനന്ദാശ്രു.


      ക്രൂരകഴുകൻ  കരങ്ങളെ നിങ്ങളോ-
       ർത്തുവോ ---
      നിനക്കുതണലേകിയൊരമ്മയെ.
      ക്രൂരകഴുകൻ  നേത്രങ്ങളേ നിങ്ങളോ-
       ർത്തുവോ ---
      നിൻതോളിലുറങ്ങിയിരുന്നൊരു സോ-
       ദരിയെ. 

ഓർക്കുക...ഓർത്തിരിക്കുക.

     നിൻകപടമോഹങ്ങൾ  ചലിക്കുമ്പോൾ 
     ഓർമ്മകളെ സൃഷ്ടി-
     ക്കാതിരിക്കാനോർക്കണേ!

   ഇതൊരച്ഛന്റെ ഉള്ളിലെ യാചന
    ഇതൊരച്ഛന്റെ നെഞ്ചിലെ വേദന;


ഓർക്കണം....ഓർത്തിരിക്കണം.

                          
                              -- സേതുമോഹൻ. എം 
                                  3023


       ``






1 comment: