`മകൾക്കായി ´´´
എന്റെ പ്രിയപ്പെട്ട സഹോദരിമാർക്കായ്,
ഒരു കവിതാസമർപ്പണം..............
കാർമേഘക്കൂട്ടത്തിനിരമ്പം പരന്നു.
സർവ്വവേദനകളമറന്ന് അവളെ പിറന്നു.
ശോഭനവദനങ്ങൾ അവളെ പുണർന്നു.
അവൾ -എന്ന നഗനസത്യം തിരിച്ചറിഞ്ഞു.
`ഈശ്വരാ.....നന്ദി´ --കത്തിയമർന്നു.
മനസ്സിനാഴക്കടലിൽ തിരകലർത്തടിച്ചു;
അവളുടെ ചെറുപുഞ്ചിരി
ഉൾക്കടലിനെ ശാന്തമാക്കി;
അവളുടെ ചെറുകളിചിരി ഉത്തര-
നാദമായുയർന്നു;
നെഞ്ചിലമർന്നൊഴുകിയെൻ -- ആനന്ദാശ്രു.
ക്രൂരകഴുകൻ കരങ്ങളെ നിങ്ങളോ-
ർത്തുവോ ---
നിനക്കുതണലേകിയൊരമ്മയെ.
ക്രൂരകഴുകൻ നേത്രങ്ങളേ നിങ്ങളോ-
ർത്തുവോ ---
നിൻതോളിലുറങ്ങിയിരുന്നൊരു സോ-
ദരിയെ.
ഓർക്കുക...ഓർത്തിരിക്കുക.
നിൻകപടമോഹങ്ങൾ ചലിക്കുമ്പോൾ
ഓർമ്മകളെ സൃഷ്ടി-
ക്കാതിരിക്കാനോർക്കണേ!
ഇതൊരച്ഛന്റെ ഉള്ളിലെ യാചന
ഇതൊരച്ഛന്റെ നെഞ്ചിലെ വേദന;
ഓർക്കണം....ഓർത്തിരിക്കണം.
-- സേതുമോഹൻ. എം
3023
``
Heart touching one!!
ReplyDelete